ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ ഗുല്‍മാര്‍ഗില്‍ സൈനിക വാഹനത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ 2 ജവാന്മാര്ക്ക് വീരമൃത്യു. നാട്ടുകാരായ 2 പോര്‍ട്ടര്‍മാരും കൊല്ലപ്പെട്ടു. ആക്രമണം നടന്നുവെന്ന് ബാരാമുള്ള പോലീസ് സ്ഥിരീകരിച്ചു.
ബാരാമുള്ള ജില്ലയിലെ ബുടപത്രി സെക്ടറില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നുവെന്നും പൊലീസ് അറിയിച്ചു. 72 മണിക്കൂറിനിടെ നടന്ന രണ്ടാമത്തെ ആക്രമണമാണ് സൈനിക വാഹനത്തിന് നേരെയുണ്ടായത്. ആക്രമണം നടത്തിയ ഭീകരര്‍ക്കായി സൈന്യം തെരച്ചില്‍ തുടങ്ങിയിട്ടുണ്ട്.
Discussion about this post