ബംഗളൂരു: അനധികൃതമായി ഇരുമ്പയിര് കടത്തിയ കേസില്‍ കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയിലിനെ സിബിഐ അറസ്റ്റ് ചെയ്തു. ബെലെകെരി തുറമുഖം വഴി അനധികൃതമായി ഇരുമ്പയിര് കടത്തിയെന്നതാണ് കേസ്.
ബെംഗളൂരുവിലെ ജനപ്രതിനിധികളുടെ പ്രത്യേക കോടതി കേസില്‍ ഇന്ന് സെയിലിനെ കുറ്റക്കാരനെന്ന് വിധിച്ചിരുന്നു. ഇതിനെത്തുടര്‍ന്നാണ് സിബിഐ സെയിലിനെ രാത്രി തന്നെ എത്തി അറസ്റ്റ് ചെയ്തത്. നാളെ സതീഷ് സെയിലിനെ ബെംഗളുരുവിലെ ജനപ്രതിനിധികളുടെ പ്രത്യേകകോടതിയില്‍ ഹാജരാക്കും. കേസില്‍ ശിക്ഷാവിധി പ്രസ്താവിക്കുമെന്ന് ജനപ്രതിനിധികളുടെ പ്രത്യേകകോടതി ഉത്തരവിട്ടു.
Discussion about this post