തിരുവനന്തപുരം: ഭിന്നശേഷിക്കാരായ കലാകാര്‍ക്കൊപ്പം മതിമറന്ന് ചുവടുവെച്ച് മന്ത്രി ആര് ബിന്ദു. സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തില്‍
തിരുവനന്തപുരം ലുലു മാളില്‍ വെച്ച് നടന്ന ഭിന്നശേഷിക്കാരായ കലാപ്രതിഭകളുടെ സംസ്ഥാന ആര്‍ട് ഗ്രൂപ്പായ അനുയാത്ര റിഥം എന്ന പരിപാടി ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു മന്ത്രി.
ഉദ്ഘാടന ചടങ്ങിന് ശേഷമാണ് മന്ത്രി ഭിന്നശേഷി മക്കള്‍ക്കൊപ്പം നൃത്ത ചുവടുകള്‍ വെച്ചത്. നര്‍ത്തകി മേതില്‍ ദേവികയും ഒപ്പമുണ്ടായിരുന്നു. കറുകറെ കാര്‍മുകില്‍ എന്ന പാട്ടിന് ആണ് മന്ത്രി ചുവടുവെച്ചത്.
ഇതിന്റെ വീഡിയോ മന്ത്രി സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. ‘തനിച്ചല്ല നിങ്ങള്‍, ഒപ്പമുണ്ട് ഞങ്ങള്‍’ എന്ന തലക്കെട്ടോടെയാണ് നൃത്തത്തിന്റെ ദൃശ്യങ്ങള്‍ മന്ത്രി ഫേസ്ബുക്കില്‍ പങ്കുവെച്ചു.
കേരള സാമൂഹ്യ സുരക്ഷാ മിഷനും കേരള ഡെവലപ്മെന്റ് ആന്‍ഡ് ഇന്നോവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സിലും സംയുക്തമായി രണ്ടു ഘട്ടമായി നടപ്പിലാക്കിയ ‘ടാലന്റ് സെര്‍ച്ച് ഫോര്‍ യൂത്ത് വിത്ത് ഡിസെബിലിറ്റീസ്’ എന്ന പദ്ധതി വഴി മികവാര്‍ന്ന പ്രകടനം കാഴ്ചവച്ച 28 പ്രതിഭകളെ ഉള്‍പ്പെടുത്തിയാണ് അനുയാത്ര റിഥം ഒരുക്കിയത്.
Discussion about this post