അബുദാബി: യഎഇയിലെ പഴം-പച്ചക്കറി മാര്‍ക്കറ്റില്‍ ഇനി തേങ്ങാപ്പൂളും ലഭിക്കും. ഉണക്കപ്പഴങ്ങള്‍ വില്‍ക്കുന്ന കടകളിലും മറ്റും ഇനി സുലഭമായി മലയാളികളുടെ സ്വന്തം തേങ്ങാപ്പൂള് ലഭ്യമാകും. പക്ഷേ, വിലയാണ് താങ്ങാനാകാത്തത്. ഉണങ്ങിയ തേങ്ങാപ്പൂള് ഒരു കിലോ 210 ദിര്‍ഹമാണ് വില -നാലായിരം രൂപയോളം.
പച്ച തേങ്ങാപ്പൂളിന് ഇതിന്റെ അഞ്ചിലൊന്ന് വിലയുമാണ് വിപണിയില്‍. വലിയ ഷോപ്പിങ് മാളുകളിലും കച്ചവടകേന്ദ്രങ്ങളിലും പോപ്പ്കോണും വറുത്ത കടലയും കൊറിച്ചുനടക്കുന്നപോലെയാണ് ഇപ്പോള്‍ ആളുകള്‍ തേങ്ങാപ്പൂളും തിന്നുനടക്കുന്നത്.
ശരീരത്തിനും തലച്ചോറിനും പെട്ടെന്ന് ഊര്‍ജം നല്കുന്ന ഭക്ഷണമെന്ന നിലയ്ക്ക് നടന്നുതളര്‍ന്ന് വരുന്നവര്പലരും തേങ്ങാപ്പൂള് വാങ്ങിക്കഴിക്കാറുണ്ടെന്ന് കച്ചവടക്കാര്‍ പറയുന്നു. പലരാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും ഇഷ്ടപ്പെട്ട ഭക്ഷ്യയിനമാണ് തേങ്ങ.
Discussion about this post