ആലപ്പുഴ: വീടുപൊളിക്കുന്നതിനിടയില്‍ ഭിത്തിക്കടിയില്‍പ്പെട്ട് ഗൃഹനാഥന് ദാരുണാന്ത്യം. ആലപ്പുഴ ജില്ലയിലെ തുറവൂരിലാണ് സംഭവം. വളമംഗലം വടക്ക് മുണ്ടുപറമ്പില്‍ പ്രദീപ് ആണ് മരിച്ചത്.
56 വയസ്സായിരുന്നു. പ്രദീപ് പുതിയ വീട് വെച്ചിരുന്നു. അതിനാല്‍ പഴയ വീട് പൊളിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. വീടിന്റെ ഭിത്തി ഇടിഞ്ഞ് പ്രദീപിന്റെ ദേഹത്തേക്ക് വീഴുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ പ്രദീപിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.
Discussion about this post