ന്യൂഡല്‍ഹി: നടന് സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് സുപ്രീംകോടതി രണ്ടാഴ്ചത്തേക്ക് മാറ്റി. ജസ്റ്റിസ് ബേല എം ത്രിവേദി അധ്യക്ഷയായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
ബലാത്സംഗക്കേസില്‍ സിദ്ദിഖിൻ്റെ അറസ്റ്റ് തടഞ്ഞുള്ള ഇടക്കാല ഉത്തരവ് മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വരെ തുടരുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
അതേസമയം, കേസിൽ നടൻ തെളിവ് നശിപ്പിക്കുകയാണെന്നും അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി.
സര്‍ക്കാരിന്റെ സത്യവാങ്മൂലത്തിന് എതിര് സത്യവാങ്മൂലം നല്കാന് സമയം വേണമെന്ന് സിദ്ദിഖിന്റെ അഭിഭാഷകന് ആവശ്യപ്പെട്ടു. ഇത് പരിഗണിച്ചാണ് കേസ് രണ്ടാഴ്ചയ്ക്ക് ശേഷം പരിഗണിക്കാനായി മാറ്റിയത്.
Discussion about this post