കേരളത്തിന്റെ പ്രിയപ്പെട്ട വിഎസിന്റെ സമരജീവിതത്തിന് ഇന്ന് 101 വയസ്സ്. തിരുവനന്തപുരം ബാര്‍ട്ടണ്‍ ഹില്ലില്‍ മകന് അരുണ്‍ കുമാറിന്റെ വീട്ടില്‍ പൂര്‍ണവിശ്രമ ജീവിതത്തിലാണ് ഇപ്പോൾ വി.എസ്. പിറന്നാളുകള്‍ ആഘോഷിക്കാറില്ലെങ്കിലും ഞായറാഴ്ച്ച ഭാര്യ വസുമതിയുടേയും അരുണ്‍ കുമാറിന്റേയും നേതൃത്വത്തില്‍ കേക്കുമുറിക്കും. മകള്‍ ആശയും കുടുംബവുമെത്തും. ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത് അനുസരിച്ച് സന്ദര്‍ശക വിലക്കുണ്ട്. ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന് പിള്ള ഉള്‍പ്പെടെയുള്ളവര്‍ ആശംസകള്‍ നേരാന്‍ വിഎസിന്റെ വീട്ടിലെത്തുന്നുണ്ട്.
ശാരീരിക ബുദ്ധിമുട്ടുകളാല്‍ കഴിഞ്ഞ 5 വര്‍ഷമായി പൊതുപരിപാടികളില്‍ നിന്ന് വിട്ട് നില്‍ക്കുമ്പോഴും വിഎസ് എന്ന രണ്ടക്ഷരത്തെ കേരളം സ്നേഹത്തോടെ ചേര്‍ത്ത് പിടിക്കുകയാണ്. ഭരണത്തുടര്‍ച്ചയെ തുടര്‍ന്നുള്ള ജീര്‍ണതകള്‍ പല രൂപത്തില്‍ പാര്‍ട്ടിയെ ഉലക്കുമ്പോള്‍ വിഎസ് അച്യുതാനന്ദന് സജീവമായി നിന്ന രാഷ്ട്രീയ ദിനങ്ങളെയാണ് എല്ലാവരും ഓര്‍ക്കുന്നത്. നിരവധി പേരാണ് സഖാവിന് ആശംസകള്‍ നേര്‍ന്ന് രംഗത്തെത്തിയിരിക്കുന്നത്.
Discussion about this post