കൊല്ലം: കാമുകിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു. കൊല്ലം ജില്ലയിലെ പുത്തൂര്‍ വല്ലഭന്‍കരയിലാണ് സംഭവം. എസ്എന്‍ പുരം സ്വദേശിനിയായ ശാരുവാണ് കൊല്ലപ്പെട്ടത്.
ലാലുമോന് എന്നയാളാണ് ജീവനൊടുക്കിയത്. യുവതിയെ വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം ലാലുമോന് തൂങ്ങിമരിക്കുകയായിരുന്നു. ഇരുവരും ഏറെ നാളായി അടുപ്പത്തിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
ഇന്ന് ഉച്ചയോടെയാണ് സംഭവം. വല്ലഭന്‍കരയിലെ ലാലു മോന്റെ വീട്ടില്‍ വച്ചായിരുന്നു കൊലപാതകം നടന്നത്. ലാലുമോന് ശാരുവിന്റെ കഴുത്തിലും കൈയിലും വെട്ടുകയായിരുന്നു. അതിന് പിന്നാലെ ഇയാള്‍ വീട്ടില്‍ തൂങ്ങി മരിക്കുകയും ചെയ്തു.
ശാരുവിന്റെ നിലവിളി കേട്ട് അയല്‍വാസികള്‍ ഓടിയെത്തുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. പിന്നാലെ വീട്ടിനുള്ളില്‍ നടത്തിയ തെരച്ചിലിലാണ് ലാലുമോനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
വിവരം അറിഞ്ഞ് ശാസ്താം കോട്ട പൊലീസ് സ്ഥലത്ത് എത്തി. 2022ല്‍ ശാരുവിനെ റബര്‍ തോട്ടത്തില്‍ കെട്ടിയിട്ട സംഭവത്തില്‍ യുവതി ഇയാള്‍ക്കെതിരെ പരാതി നല്‍കിയിരുന്നു. ഈ കേസില്‍ ജയിലിലായ ലാലുമോന് അടുത്തിടെയാണ് മോചിതനായത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
Discussion about this post