തിരുവനന്തപുരം: ബസ് യാത്രകള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നത് ലക്ഷ്യമിട്ട് കെഎസ്ആര്‍ടിസി സ്വിഫ്റ്റിന്റെ സൂപ്പര്‍ ഫാസ്റ്റ് പ്രീമിയം ബസുകള്‍ നിരത്തിലിറങ്ങിയിരിക്കുകയാണ്. ആദ്യ ഘട്ടത്തില്‍ 10 ബസുകളാണ് ഇത്തരത്തില്‍ സര്‍വീസ് നടത്തുക. എയര്‍ കണ്ടീഷന്‍, എഐ, ഫ്രീ വൈഫൈ, പുഷ് ബാക്ക് സീറ്റുകള്‍ തുടങ്ങി അത്യാധുനിക സൗകര്യങ്ങളോടെയാണ് കെഎസ്ആര്‍ടിസിയുടെ വരവ്.
മറ്റ് സ്വകാര്യ ബസ് സര്‍വീസുകളില്ലാത്ത ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനവും വൈഫൈ സൗകര്യവുമടക്കം സൂപ്പര്‍ ഫാസ്റ്റ് പ്രീമിയം ബസുകളിലുണ്ട്. ഡ്രൈവര്‍മാര്‍ ഉറങ്ങുകയോ മൊബൈല്‍ ഉപയോഗിക്കുകയോ ചെയ്താല്‍ കണ്ട്രോള് റൂമില്‍ അലര്‍ട്ടുകള്‍ ലഭിക്കുമെന്നതാണ് മറ്റൊരു പ്രധാന സവിശേഷത.
ഇത് യാത്രാ സുരക്ഷിതത്വം വര്‍ധിപ്പിക്കാന്‍ സഹായിക്കും. മ്യൂസിക് സിസ്റ്റം, പുഷ് ബാക്ക് സീറ്റ് തുടങ്ങി നിരവധി സൗകര്യങ്ങള്‍ ഈ ബസില്‍ ഉണ്ട്. 40 സീറ്റുകളാണ് ബസില്‍ ആകെ ഉള്ളത്.
Discussion about this post