കൊച്ചി: നടന് ബാലയെ പോലീസ് അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതികരിച്ച് അഭിഭാഷക. ഗായികയായ മുന്‍ഭാര്യ ബാലയോട് മനഃപൂര്‍വ്വമായി വൈരാഗ്യം തീര്‍ക്കുകയാണെന്ന് ബാലയുടെ അഭിഭാഷക ഫാത്തിമ സിദ്ദിഖ് ആരോപിച്ചു.
ഇവര്‍ക്ക് നിയമസഹായം ലഭിക്കാന്‍ ഒരു ബുദ്ധിമുട്ടുമില്ല. അന്ന് ഒന്നും പറയാത്ത പരാതിയുമായിട്ടാണ് ഇപ്പോള്‍ അവര്‍ രംഗത്തുവന്നിരിക്കുന്നതെന്നും വിവാഹമോചനത്തിന് ശേഷം ബാലയോട് മനഃപൂര്‍വ്വമായി വൈരാഗ്യം തീര്‍ക്കുന്നതിന്റെ ഭാഗമായി പൊലീസിനെയും സിസ്റ്റത്തെയും മുന്‍ഭാര്യ ദുരുപയോഗം ചെയ്യുകയാണെന്നും അഭിഭാഷക ആരോപിച്ചു.
ഇതെല്ലാം തന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നും കേസിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നും എല്ലാ നിയമകാര്യങ്ങളും അറിയുന്ന സ്ത്രീയാണ് അവരെന്നും അഭിഭാഷക പറഞ്ഞു.
വക്കീലന്മാരുടെ പിന്തുണയുള്ള സ്ത്രീയാണ്. അപ്പോള്‍ അവര്‍ക്ക് നിയമസഹായം ലഭിക്കാന്‍ ഒരു ബുദ്ധിമുട്ടുമില്ലെന്നും അഭിഭാഷക കൂട്ടിച്ചേര്‍ത്തു.
Discussion about this post