ന്യൂഡല്‍ഹി: പ്രമുഖ വ്യവസായിയും ടാറ്റ സണ്‍സ് മുന്‍ ചെയര്‍മാനുമായ രത്തന്‍ ടാറ്റയുടെ വിയോഗത്തില്‍ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി.
എക്സിലൂടെയാണ് അദ്ദേഹം അനുശോചിച്ചത്. ദീര്‍ഘവീക്ഷണവും അനുകമ്പയുമുള്ള അസാധാരണ വ്യക്തിത്വമായിരുന്നു രത്തന്‍ ടാറ്റയെന്നും ടാറ്റ ഗ്രൂപ്പിന് അദ്ദേഹം സ്ഥിരതയാര്‍ന്ന നേതൃത്വം നല്‍കിയെന്നും പ്രധാനമന്ത്രി അനുസ്മരിച്ചു.
അദ്ദേഹത്തിന്റെ സംഭാവനകള്‍ ബോര്‍ഡ് റൂമുകള്‍ക്കപ്പുറത്തേക്ക് വ്യാപിച്ചിരുന്നുവെന്നും പ്രധാനമന്ത്രി എക്സില്‍ കുറിച്ചു. അദ്ദേഹത്തിന്റെ വിനയത്തിനും ദയയ്ക്കും നമ്മുടെ സമൂഹത്തെ മികച്ചതാക്കാനുള്ള അചഞ്ചലമായ പ്രതിബദ്ധതയും പ്രധാനമന്ത്രി എടുത്തു പറഞ്ഞു.
മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ വെച്ചായിരുന്നു രത്തന്‍ ടാറ്റ അന്തരിച്ചത്. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ആരോഗ്യ നില വഷളായതോടെ തീവ്ര പരിചരണവിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം രാത്രി 11 45ഓടെ മരണം സംഭവിച്ചു.
Discussion about this post