മുംബൈ: മുംബൈയില്‍ ഭീകരാക്രമണ സാധ്യതയെന്ന് മുന്നറിയിപ്പ്. ഇതേ തുടര്‍ന്ന് ആരാധനാലയങ്ങളിലടക്കം സുരക്ഷ വര്‍ധിപ്പിച്ചു. പ്രദേശങ്ങളില്‍ മോക് ഡ്രില്‍ ആരംഭിച്ചതായി പോലീസ് അറിയിച്ചു. കേന്ദ്ര ഏജന്‍സികളാണ് ഇത് സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയത്.
മുംബൈയിലെ ഡിസിപിമാരോട് അതത് സോണുകളിലെ സുരക്ഷാ ക്രമീകരണങ്ങളില്‍ പ്രത്യേക ശ്രദ്ധ നല്കാന് ആവശ്യപ്പെട്ടിട്ടുണ്ട്. നഗരങ്ങളിലെ ക്ഷേത്രങ്ങളില്‍ കൂടുതല്‍ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കണം. സംശയാസ്പദമായി എന്തുകണ്ടാലും അറിയിക്കണമെന്നും നിര്‍ദേശമുണ്ട്.
Discussion about this post