ലഖ്നൗ: ജോലിക്കിടെ ബാങ്ക് ജീവനക്കാരി കുഴഞ്ഞുവീണ് മരിച്ചു. ഉത്തർപ്രദേശിലാണ് സംഭവം.
വിഭൂതിഖണ്ഡ് എച്ച്ഡിഎഫ്സി ബ്രാഞ്ചിലെ അഡീഷണൽ ഡെപ്യൂട്ടി വൈസ് പ്രസിഡന്റ് സദഫ് ഫാത്തിമ ആണ് മരിച്ചത്.
നാൽപ്പത്തിയഞ്ച് വയസ്സായിരുന്നു.വസീർ ഗഞ്ച് സ്വദേശിയാണ് ഫാത്തിമ. കസേരയിൽ നിന്ന് താഴെ വീണ് തൽക്ഷണം മരിക്കുകയായിരുന്നു.
ഹൃദയാഘാതം സംഭവിച്ചതാണെന്നാണ് പ്രാഥമിക നിഗമനം.ജോലി സമ്മർദ്ദമാണ് മരണ കാരണമെന്ന് സഹപ്രവർത്തകർ പറഞ്ഞു.
അതേസമയം, മരണ കാരണം പോസ്റ്റ്മോർട്ടത്തിന് ശേഷമേ വ്യക്തമാകൂ എന്ന് വിഭൂതിഖണ്ഡ് അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ രാധാരാമൻ സിംഗ് പറഞ്ഞു.
Discussion about this post