തിരുവനന്തപുരം: സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന് സ്വര്‍ണ വില. ബുധനാഴ്ച പവന് 480 രൂപ കൂടി 56,480 രൂപയായി. ഗ്രാമിന്റെ വിലയാകട്ടെ 60 രൂപ വര്‍ധിച്ച് 7,060 രൂപയുമായി. ഇതോടെ മൂന്നാഴ്ചക്കിടെ കൂടിയത് 3,100 രൂപയിലേറെ.
അന്തരാഷ്ട്ര വിപണിയിലെ വില വര്‍ധനവാണ് ഇവിടെയും കൂടാന്‍ കാരണം. ഒരു ട്രോയ് ഔണ്‍സിന് 2,665 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടന്നത്.
രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിലും സമാനമായ വിലവര്‍ധന രേഖപ്പെടുത്തി. പത്ത് ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 76,000 രൂപയായി.
Discussion about this post