ബംഗളൂരു: ഷിരൂരില്‍ നാളെ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. അതേസമയം, ഷിരൂരില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ അര്ജുന് വേണ്ടിയുള്ള ഗംഗാവലി പുഴയിലെ തെരച്ചില്‍ നിര്‍ത്തില്ലെന്ന് കാര്‍വാര്‍ എംഎല്‍എ സതീഷ് സെയില്‍ വ്യക്തമാക്കി.
നാളെ റെഡ് അലര്‍ട്ട് ആയതിനാല്‍ സാഹചര്യം നോക്കി മാത്രമായിരിക്കും തെരച്ചില്‍ തുടരുകയെന്നും എംഎല്‍എ അറിയിച്ചു. സാഹചര്യം അനുകൂലമല്ലെങ്കില്‍ തല്ക്കാലം ഒരു ദിവസം മാത്രമേ തെരച്ചില്‍ നിര്‍ത്തുകയുളളൂ. നാവിക സേനയും ഐബോഡും കണ്ടെത്തിയ സ്പോട്ടുകളില്‍ ആണ് പരിശോധന തുടരുന്നത്. അര്‍ജുന്റെ കുടുംബത്തിന്റെ ആവശ്യം കൂടി പരിഗണിച്ചാണ് പരിശോധനയെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post