കോഴിക്കോട്: ഗാന്ധിജി മികച്ച രാഷ്ട്രീയനേതാവായിരുന്നെങ്കിലും മഹാത്മാ എന്ന വിശേഷണത്തിന് അര്‍ഹനല്ലെന്ന് എഴുത്തുകാരി അരുന്ധതി റോയി. കേരള സാഹിത്യോത്സവത്തില്‍ സോഹിനി ഘോഷുമായുള്ള സംവാദത്തിനിടെയായിരുന്നു അരുന്ധതിയുടെ പ്രതികരണം. ദക്ഷിണാഫ്രിക്കയില്‍ ഗാന്ധി രാഷ്ട്രീയജീവിതം തുടങ്ങിയത് വര്‍ണവിവേചനത്തിനെതിരായ പോരാട്ടത്തിലൂടെയാണെന്നാണ് പൊതുവിശ്വാസം. ഇത് തീര്‍ത്തും വസ്തുതാവിരുദ്ധമാണ്. വരേണ്യവര്‍ഗക്കാരുടെ പാര്‍ട്ടിയായ നഥാല്‍ കോണ്‍ഗ്രസ് പ്രസിഡന്റായാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ അരങ്ങേറ്റം.
മേല്‍ജാതിക്കാരായ ഇന്ത്യക്കാര്‍ക്ക് വെള്ളക്കാര്‍ക്കൊപ്പം പരിഗണനനല്കണമെന്നതായിരുന്നു തുടക്കത്തില്‍ ഗാന്ധിയുടെ ആവശ്യം. ഇന്ത്യയിലെത്തിയപ്പോള്‍ പിന്നാക്ക ജനവിഭാഗങ്ങള്‍ക്കായി അംബേദ്കര്‍ മുന്നോട്ടുവെച്ച പ്രാതിനിധ്യ അവകാശം എന്ന ആവശ്യത്തെ അംഗീകരിക്കാന്‍ ഗാന്ധി തയ്യാറായിരുന്നില്ലെന്നും അരുന്ധതി പറഞ്ഞു.
Discussion about this post