വയനാട്: ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതര്‍ക്ക് ആശ്വാസമായി സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്കിന്റെ പ്രഖ്യാപനം. വയനാട് ദുരന്ത ബാധിതരുടെ വായ്പ്പകള്‍ എഴുതി തള്ളാന്‍ സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്ക് തീരുമാനിച്ചു. 52 പേരുടെ 64 വായ്പ്പകളാണ് ബാങ്ക് എഴുതിത്തള്ളുന്നത്.
ഒരു കോടി അഞ്ച് ലക്ഷത്തി നൂറ്റി ഇരുപത്തിയെട്ട് രൂപയുടെ വായ്പ്പകളാണ് ഇപ്രകാരം മൊത്തത്തില്‍ എഴുതി തള്ളുകയെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചു. ഒരു മാസത്തിനകം നടപടി പൂര്‍ത്തിയാക്കുമെന്നും ഈടായി നല്കിയ പ്രമാണങ്ങള്‍ തിരികെ നല്‍കുമെന്നും അധികൃതര്‍ വ്യക്തമാക്കി. ഇതിനൊപ്പം തന്നെ ദുരന്ത ബാധിതര്‍ക്ക് ധനസഹായം നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.
Discussion about this post