കൊല്ലം: ഗര്‍ഭിണിയായ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം ജില്ലയിലെ കടയ്ക്കല്‍ കുമ്മിളിയിലാണ് സംഭവം.
കുമ്മിള്‍ തൃക്കണ്ണാപുരം ഷഹാന മന്‍സിലില്‍ ഫാത്തിമയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
സുഹൃത്തായ യുവാവിന്റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയിലാണ് 22കാരിയെ കണ്ടെത്തിയത്. സെപ്റ്റംബര്‍ 8നായിരുന്നു സംഭവം
വിവാഹിതയും ഒരു കുട്ടിയുടെ മാതാവുമായ ഫാത്തിമ ഭര്‍ത്താവുമായി പിണങ്ങിയ ശേഷം ഇടപ്പണ സ്വദേശിയായ ദീപുവിനൊപ്പമാണ് കഴിഞ്ഞിരുന്നത്.
ദീപുവിന്റെ ആദ്യവിവാഹത്തിലെ 5 വയസ്സുള്ള കുട്ടിയും ഫാത്തിമയ്ക്കൊപ്പമാണ് കഴിഞ്ഞിരുന്നത്. കുട്ടികളുമായി ബന്ധപ്പെട്ട് ദീപുവും ഫാത്തിമയും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നതായി പൊലീസിന് വിവരം ലഭിച്ചു. അതേസമയം യുവതിയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം പരാതി നല്‍കിയിട്ടുണ്ട്.
ഫാത്തിമയുടെ നെറ്റിയില്‍ ആഴത്തിലുള്ള മുറിവ് ഉണ്ടെന്നും മരണത്തില്‍ ദുരൂഹതയുണ്ടെന്നും കുടുംബം ആരോപിച്ചു. സംഭവത്തില്‍ കടയ്ക്കല്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
Discussion about this post