ന്യൂഡല്‍ഹി: കേരളം രാജ്യത്തെ വ്യവസായ നിക്ഷേപ സൗഹൃദ റാങ്കിങ്ങില്‍ ഒന്നാംസ്ഥാനത്ത്. ഡല്‍ഹിയില്‍ വെച്ച് നടന്ന സംസ്ഥാന വാണിജ്യ-വ്യവസായ മന്ത്രിമാരുടെ യോഗത്തില്‍ വെച്ച് കേന്ദ്ര മന്ത്രി പിയൂഷ് ഗോയലില്‍നിന്ന് മന്ത്രി പി. രാജീവ് പുരസ്കാരം ഏറ്റുവാങ്ങി.
ആന്ധ്രപ്രദേശിനും ഗുജറാത്തിനുമൊപ്പമാണ് കേരളം ‘ടോപ് അച്ചീവേഴ്സ്’ വിഭാഗത്തില്‍ ഉള്‍പ്പെട്ടത്. 30 ബിസിനസ് പരിഷ്കരണ സൂചികകളില്‍ 9 എണ്ണത്തില്‍ കേരളം ടോപ്പ് അച്ചീവേഴ്സ് (95 ശതമാനത്തിനു മുകളില്‍) വിഭാഗത്തിലാണ്. ആന്ധ്ര 5 എണ്ണത്തിലും ഗുജറാത്ത് 3 എണ്ണത്തിലുമാണ് മുന്നില്‍.
ബിസിനസ് പരിഷ്കാരങ്ങള്‍ പരിഗണിക്കുമ്പോള്‍ ടോപ്പ് അച്ചീവേഴ്സ് വിഭാഗത്തില്‍ത്തന്നെ കേരളം ഒന്നാമതാണെന്നും വ്യവസായരംഗത്ത് കേരളം കൈവരിച്ചത് മികച്ച നേട്ടമാണെന്നും സംസ്ഥാന ചരിത്രത്തില്‍ ഇതാദ്യമാണെന്നും വ്യവസായമന്ത്രി പി. രാജീവ് പറഞ്ഞു.
വ്യവസായ ഭൂപടങ്ങളിലില്ലാത്ത സ്ഥലങ്ങളെയും ഭാവിയില്‍ വികസനത്തില്‍ ഉള്‍പ്പെടുത്തുമെന്നും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ ബഹുമതി കാരണമാകുമെന്നും മന്ത്രി പറഞ്ഞു.
Discussion about this post