കോട്ടയം: അടുത്ത അഞ്ചുവര്‍ഷം കൂടി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഈ കേരളത്തില്‍തന്നെ വരട്ടെ എന്ന് പ്രാര്‍ഥിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ. കോട്ടയം സൂര്യകാലടി മനയിലെ വിനായകചതുര്‍ഥി സമാരംഭസഭ ഉദ്ഘാടനച്ചടങ്ങില്‍ വെച്ചായിരുന്നു ഇക്കാര്യം പറഞ്ഞത്.
ആരിഫ് മുഹമ്മദ് ഖാന്റെ മനസില്‍ നന്മയുണ്ടെന്നും അഞ്ചുവര്‍ഷം കൂടി ഗവര്‍ണര്‍ സ്ഥാനത്ത് തുടരട്ടേയെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറഞ്ഞത്. ഈ മനയില്‍വന്നുപോയി, പ്രാര്‍ഥനാനിരതമായ അന്തരീക്ഷത്തില്‍നിന്ന് മടങ്ങിയവരാരും ഒരു വിഷമത്തിലുംപെട്ടിട്ടില്ല. അവര്‍ ശ്രേയസിലേക്കേ വരികയുള്ളൂവെന്ന് എനിക്ക് നന്നായി അറിയാമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന് കൂട്ടിച്ചേര്‍ത്തു.
അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കുന്ന ഗവര്‍ണര്‍ക്ക് വീണ്ടും സംസ്ഥാനത്തിന്റെ തലവന്‍ എന്ന നിലയില്‍ നില്ക്കാനാവും എന്ന് ഞാന്‍ ഉറച്ചുവിശ്വസിക്കുകയാണെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറഞ്ഞു.
Discussion about this post