തൃശ്ശൂര്‍: കല്യാണ്‍ ജ്വല്ലറിയുടെ ആഭരണങ്ങള്‍ കവര്‍ന്നത് തൃശ്ശൂരില്‍ നിന്നുള്ള കവര്‍ച്ചാ സംഘമെന്ന് റിപ്പോര്‍ട്ട്. സംഘത്തില്‍ എട്ടു പേര് ഉണ്ടെന്നാണ് പോലീസ് നിഗമനം. ഇവര്‍ ഉടന്‍ വലയിലാകുമെന്ന് പോലീസ് അറിയിച്ചു. ഒരു കോടി രൂപ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങളുമായി പോയ വാഹനമാണ് പട്ടാപ്പകല്‍ ദേശീയ പാതയില്‍ വച്ച് തട്ടിക്കൊണ്ടുപോയത്.
രണ്ടു കാറുകളിലെത്തിയ സംഘം ജ്വല്ലറി വാഹനത്തെ ഇടിച്ചുനിര്‍ത്തി ജീവനക്കാരെ പുറത്തിറക്കിയായിരുന്നു കവര്‍ച്ച നടത്തിയത്. ഇതിലൊരു കാര്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയതാണ് വഴിത്തിരിവായത്. ഇടിക്കാനുപയോഗിച്ച തമിഴ്നാട് രജിസ്ട്രേഷനിലുളള ആള്‍ട്ടോ കാര്‍ വെല്ലൂരില്‍ വച്ചാണ് കണ്ടെത്തിയത്. എട്ട് മാസങ്ങള്‍ക്ക് മുമ്പ് തൃശ്ശുര്‍ സ്വദേശി വാങ്ങിയ കാറായിരുന്നു കണ്ടെത്തിയിരുന്നത്.
കവര്‍ച്ച സംഘത്തില്‍പ്പെട്ട അഞ്ചുപേരെ ടോള്‍ ബൂത്തുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ തമിഴ്നാട് പോലീസ് തിരിച്ചറിഞ്ഞു. ഇവര്‍ തൃശ്ശൂര്‍ സ്വദേശികളാണെന്നാണ് നല്കുന്ന വിവരം. പ്രതികള്‍ക്കായി കര്‍ണാടകയിലും ഗോവയിലുമടക്കം അന്വേഷണ സംഘം തിരച്ചില്‍ നടത്തുന്നുണ്ട്.
Discussion about this post