കണ്ണൂര്‍: കൂത്തുപറമ്പില്‍ വാഹനാപകടത്തില്‍ സ്‌കൂട്ടര്‍ യാത്രക്കാരന് ദാരുണാന്ത്യം. ആയിത്തറ സ്വദേശി മനോഹരന്‍ ആണ് മരിച്ചത്. സ്്കൂട്ടറില്‍ റോഡ് ക്രോസ് ചെയ്യാനുള്ള ശ്രമത്തിനിടെ സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നു.
ഇടംവലം നോക്കാതെ സ്‌കൂട്ടര്‍ യാത്രക്കാരന്‍ റോഡിലേക്ക് കയറുന്നതും ഇതുവഴി എത്തിയ സ്വകാര്യ ബസ് ഇടിക്കുന്നതുമായ സിസിടിവി ദൃശ്യങ്ങളാണ് പുറത്ത് വന്നത്. കണ്ടംകുന്ന് പെട്രോള്‍ പമ്പിന് മുന്നിലാണ് അപകടം ഉണ്ടായത്.
Discussion about this post