തിരുവനന്തപുരം: പി വി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളില്‍ പ്രതികരിച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഉപ്പ് ആരു തിന്നാലും വെള്ളം കുടിക്കുമെന്നും ആരോപണങ്ങളില്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും അതേപ്പറ്റി പ്രതികരിച്ചിട്ടുണ്ട്. കേരളത്തിലെ പൊലീസ് സംവിധാനം ആകെ മോശമാണെന്ന് ആര്‍ക്കും പറയാനാവില്ലെന്നും വര്‍ഗീയ കലാപങ്ങള്‍ക്ക് കക്ഷി ചേരുന്നവരും പല പ്രവൃത്തികളുടേയും ഇടനിലക്കാരായി പ്രവര്‍ത്തിച്ചവരുമായിരുന്നു മുമ്പ് പൊലീസ് എന്നും എന്നാല്‍ 2016 ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നതിനു ശേഷം, ഇടതുപക്ഷത്തിന്റെ നയം നടപ്പിലാക്കി ജനകീയ പൊലീസ് സംവിധാനം കൊണ്ടുവന്നുവെന്നും മന്ത്രി പറഞ്ഞു.
പലഘട്ടങ്ങളിലും പൊതു അംഗീകാരം പൊലീസിന് ലഭിച്ചിട്ടുണ്ട്. മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയതുപോലെ, ഏതെങ്കിലും തരത്തിലുള്ള പുഴുക്കുത്തുകളുണ്ടെങ്കില്‍ കര്‍ക്കശ നിലപാട് സ്വീകരിച്ചു പോകുമെന്നും ഇത് ഇടതുപക്ഷ സര്‍ക്കാരാണ്, തെറ്റ് ആരു ചെയ്താലും ആ തെറ്റിനോട് ഒരു തരത്തിലുള്ള കോംപ്രമൈസും ഉണ്ടാകില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
തെറ്റിന് ഒരു തരത്തിലുള്ള സംരക്ഷണവും നല്‍കുന്ന സര്‍ക്കാരല്ല എല്‍ഡിഎഫ് സര്‍ക്കാര്‍. തെറ്റിനെ ശരിയായ തരത്തില്‍ വിലയിരുത്തി, ഈ സര്‍ക്കാര്‍ ശരിയായ രീതിയില്‍ മുന്നോട്ടുപോകുന്ന നിലപാടുകള്‍ സ്വീകരിക്കുന്ന മുന്നണിയാണ് എല്‍ഡിഎഫ് എന്നും ഇടതുസര്‍ക്കാര്‍ വന്നശേഷം ജനങ്ങള്‍ക്ക് ഏതു സമയവും പൊലീസിനെ സമീപിക്കാവുന്ന നില വന്നിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
Discussion about this post