തൃശൂര്‍: തൃശൂര്‍ വടക്കാഞ്ചേരിയിലും നടനും എംഎല്‍എയുമായ മുകേഷിനെതിരെ കേസ്. ഹോട്ടലില്‍ വച്ച് മുകേഷ് അപമര്യാദയായി പെരുമാറി എന്ന പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.
2011ലാണ് കേസിനാസ്പദമായ സംഭവം. വടക്കാഞ്ചേരിക്കടുത്തെ ഹോട്ടലില്‍ വച്ച് മുകേഷ് അപമര്യാദയായി പെരുമാറി എന്നാണ് പരാതി.
ഭാരതീയ ന്യായ സംഹിത 354,294 ബി വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. മൂന്ന് വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. അതേസമയം, കേസില്‍ നോട്ടീസ് നല്കി മുകേഷിനെ വിളിപ്പിക്കുമെന്നും കേസിന്റെ തുടര്‍നടപടികള്‍ ആലോചിച്ച ശേഷം സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
Discussion about this post