കൊച്ചി: എറണാകുളത്ത് ഓടുന്ന ബസില്‍ കണ്ടക്ടറെ കുത്തിക്കൊലപ്പെടുത്തി. കളമശേരിയിലാണ് ദാരുണ സംഭവം നടന്നത്. അസ്ത്ര എന്ന സ്വകാര്യ ബസിലെ കണ്ടക്ടര്‍ ഇടുക്കി രാജകുമാരി സ്വദേശിയായ അനീഷ് പീറ്റര്‍ (34) ആണ് കൊല്ലപ്പെട്ടത്.
മാസ്‌ക് ധരിച്ചെത്തിയ പ്രതി ബസില്‍ കയറി കണ്ടക്ടറെ കത്തി ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു എന്നാണ് വിവരം. ഇതിനുശേഷം ഇയാൾ ഓടി രക്ഷപ്പെട്ടു. മെഡിക്കല്‍ കോളേജില്‍ നിന്ന് ഷട്ടില്‍ സര്‍വീസ് നടത്തുന്ന ബസാണ് അസ്ത്ര. പ്രതിയ്ക്കായി പോലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. കൊലപാതകത്തിന്റെ കാരണം വ്യക്തമായിട്ടില്ല.
Discussion about this post