കായംകുളം: നവവധുവിനെ ഭര്‍തൃവീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ കുടുംബം. ആലപ്പുഴയിലാണ് സംഭവം.
ഇരുപത്തിരണ്ടുകാരി ആസിയയെയാണ് കഴിഞ്ഞ ഞായറാഴ്ച ആലപ്പുഴ ലജ്നത്ത് വാര്‍ഡിലെ ഭര്‍ത്താവ് മുനീറിന്റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ആസിയ സ്വയം ജീവനൊടുക്കില്ലെന്നാണ് ബന്ധുക്കളുടെ വാദം. അതേസമയം പെണ്‍കുട്ടിയുടേത് തൂങ്ങി മരണമാണെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ആസിയ സ്വന്തം കൈപ്പടയില്‍ എഴുതിയ ആത്മഹത്യാ കുറിപ്പും, സമൂഹ മാധ്യമത്തില്‍ പങ്കുവച്ച സ്റ്റോറി വിഡിയോയും പൊലീസ് കണ്ടെത്തിയിരുന്നു.
ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് മരിച്ച പിതാവിന്റെ അടുത്തേക്ക് പോകുന്നു എന്ന് ആത്മഹത്യക്കുറിപ്പ് എഴുതി വെച്ചായിരുന്നു ആസിയ ജീവനൊടുക്കിയത്. എന്നാല്‍ ഉന്നത വിദ്യാഭ്യാസമുള്ള ആസിയ ജീവനൊടുക്കില്ലെന്നാണ് കുടുംബം പറയുന്നത്. മരണത്തിലെ ദുരൂഹത നീക്കണമെന്നും കുടുംബം ആവശ്യപ്പെടുന്നു.
Discussion about this post