മലപ്പുറം: പ്രതിശ്രുത വരന് വിവാഹ ദിവസം ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. മലപ്പുറം ജില്ലയിലാണ് സംഭവം. കരിപ്പൂര്‍ കുമ്മണിപ്പറമ്പ് സ്വദേശി ജിബിന്‍ ആണ് മരിച്ചത്.
മുപ്പത് വയസ്സായിരുന്നു. വിവാഹദിവസം ജിബിനെ ശുചി മുറിയില്‍ കൈ ഞെരമ്പ് മുറിച്ച് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
പ്രവാസിയായിരുന്നു ജിബിന്‍ വിവാഹത്തിന് വേണ്ടിയാണ് നാട്ടിലെത്തിയത്. അതേസമയം, ആത്മഹത്യയിലേക്ക് നയിച്ച കാരണം എന്നാണെന്ന് വ്യക്തമായിട്ടില്ല. ഇയാളുടെ ഫോണ്‍ കോള്‍ ഉള്‍പ്പടെയുള്ളവ പൊലീസ് പരിശോധിക്കുകയാണ്.
Discussion about this post