കൊച്ചി: അമ്മ ഭരണസമിതിയുടെ കൂട്ടരാജി കേരളക്കരയെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. എല്ലാവരും ഒന്നിച്ച് രാജി വെക്കാനുള്ള തീരുമാനം ആലോചിച്ചെടുത്തതാണെന്ന് പറയുകയാണ് നടനും അമ്മ വൈസ് പ്രസിഡന്റുമായിരുന്ന ജയന് ചേര്‍ത്തല.
പലവട്ടം അമ്മയുടെ പ്രസിഡന്റ് മോഹന്‍ലാലുമായി രാജി സംബന്ധിച്ച് സംസാരിച്ചു. ധര്‍മ്മികത കണക്കിലെടുത്താണ് രാജിവെച്ചൊഴിഞ്ഞതെന്നും തെറ്റ് ചെയ്തവര്‍ ശിക്ഷിക്കപ്പെടണമെന്നും തെറ്റ് ചെയ്യാത്തവര്‍ അഗ്നിശുദ്ധി വരുത്തി തിരിച്ചു വരണമെന്നും അദ്ദേഹം പ്രതികരിച്ചു.
അമ്മയെ മാധ്യമ വാര്‍ത്തകളിലൂടെയാണ് ജനം വിലയിരുത്തുന്നത്. ഇനി ഇലക്ഷന് ജനറല്‍ ബോഡി വിളിച്ചു ചേര്‍ക്കുമെന്നും ആരോപണങ്ങളെ ചില ചാനലുകള്‍ പീഡന ശ്രമമായി വ്യാഖ്യാനിക്കുന്ന സ്ഥിതിയുണ്ടെന്നും ജയന് ചേര്‍ത്തല പറഞ്ഞു.
ആ സംഭവിച്ചതിലെല്ലാം ഒരു പൊളിറ്റിക്സ് ഉണ്ട്. അമ്മയെ അനാഥമാക്കാന്‍ ആകില്ലെന്നും ഭയമുണ്ടായെന്ന് പറഞ്ഞ പെണ്‍കുട്ടിയുടെ പ്രതികരണത്തെ പോലും പീഡനശ്രമമായി ചിത്രീകരിച്ചുവെന്നും ജയന് പറഞ്ഞു.
Discussion about this post