തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ മകന് സൗരഭ് സുധാകരന് വിവാഹിതനായി. കണ്ണൂര്‍ പോസ്റ്റ് ഓഫീസ് റോഡില്‍ പ്രേംവില്ലയില്‍ പിഎന്‍ സജീവിന്റെയും എന്‍ എന്‍ ജിന്‍ഷയുടെയും മകള്‍ ഡോ ശ്രേയാ സജീവാണ് വധു.
പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തില്‍ വെച്ചായിരുന്നു ചടങ്ങുകള്‍. വിവാഹ ചടങ്ങുകള്‍ക്ക് ശാന്തിഗിരി ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാനതപസ്വി, ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി എന്നിവര്‍ മുഖ്യകാര്‍മികത്വം വഹിച്ചു.
വിവാഹത്തില്‍ രാഷ്ട്രീയ- സാമൂഹ്യ- സാംസ്കാരിക- ആത്മീയ രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു. കണ്ണൂരില്‍ വെച്ചാവും വിവാഹസത്കാരം നടക്കുക. ന്യൂഡല്‍ഹി പ്രീത് വിഹാറിലുള്ള എന്‍എബിഎച്ച് അക്രെഡിറ്റേഷന്‍ കോര്‍ഡിനേറ്ററാണ് സൗരഭ് സുധാകരന്.
ശ്രേയാ സജീവ് ഒറ്റപ്പാലം പി കെ ദാസ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മെഡിക്കല്‍ ഓഫീസറുമാണ്.
Discussion about this post