കോഴിക്കോട്: ബംഗാളി നടി ശ്രീലേഖ മിത്രയുടെ ആരോപണങ്ങളില്‍ പ്രതികരിച്ച് സംവിധായകന്‍ രഞ്ജിത്ത് രംഗത്ത്. സത്യമെന്താണെന്നറിയാതെയാണു ചിലര്‍ ആക്രമണം നടത്തുന്നതെന്നും രഞ്ജിത്ത് പറഞ്ഞു.
തനിക്ക് ഒരു വ്യക്തി എന്ന നിലയില്‍ ഏറ്റിട്ടുള്ള വലിയ ഡാമേജ് എളുപ്പം മാറുന്നതല്ലെന്നും എങ്കിലും തനിക്ക് അത് തെളിയിച്ചേ പറ്റുളളുവെന്നും അത് പൊതുസമൂഹത്തെ ബോധ്യപ്പെടുത്തണമെന്നും രഞ്ജിത്ത് പറഞ്ഞു.
അതിലെ ഒരു ഭാഗം നുണയാണെന്നത്. അവര്‍ തന്നെ പരസ്പരവിരുദ്ധമായ പ്രസ്താവനകളാണ് നടത്തിയതെന്നും അതിന്റെ വിശദാംശങ്ങളിലേക്ക് താന്‍ കടക്കുന്നില്ലെന്നും നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും രഞ്ജിത്ത് കൂട്ടിച്ചേര്‍ത്തു.
ഇതിന്റെ പിന്നിലെ സത്യം എന്താണ് എന്ന് ലോകം അറിഞ്ഞേ പറ്റുകയുള്ളുവെന്നും മാധ്യമപ്രവര്‍ത്തകരോട് എനിക്ക് ഒരുവാക്ക് പറയാനുണ്ടെന്നും തന്റെ വീടിന്റെ സ്വകാര്യതയിലേക്ക് ഇരച്ചുകയറിയത് അനുവാദമില്ലാതെയാണെന്നും തനിക്ക് ഒരു മാധ്യമകാമറയേയും അഭിമുഖീകരിക്കേണ്ട കാര്യമില്ലെന്നും രഞ്ജിത്ത് പറഞ്ഞു.
Discussion about this post