പത്തനംതിട്ട: ടൂറിസ്റ്റ് ബസും ലോറിയും കൂട്ടിയിടിച്ച് അപകടം. പത്തനംതിട്ടയിലെ കുളനടയിലാണ് സംഭവം. അപകടത്തില്‍ ബസ് ഡ്രൈവര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്ക് പറ്റിയിട്ടുണ്ട്.
അപകടത്തില്‍ ഇരുപത്തിയാറോളം പേര്‍ക്ക് പരിക്ക് പറ്റി. ഞായറാഴ്ച രാവിലെയാണ് സംഭവം. അന്തര്‍ സംസ്ഥാന സര്‍വീസ് നടത്തുന്ന സ്വകാര്യ ടൂറിസ്റ്റ് ബസാണ് അപകടത്തില്‍പ്പെട്ടത്.
ബസ് എതിര്‍ദിശയില്‍ വന്ന ചരക്കുലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. മാനന്തവാടിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോയ ബസാണ് അപകടത്തില്‍പ്പെട്ടത്.
Discussion about this post