തിരുവനന്തപുരം: കഴക്കൂട്ടത്ത് നിന്നും കാണാതായ ആസാമീസ് പെണ്‍കുട്ടി തസ്മിദ് തംസുമിന് ചെന്നൈയിലെത്തിയതായി സ്ഥിരീകരണം. കാണാതായ കുട്ടി ട്രെയിന്‍ ഇറങ്ങുന്നതിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ ലഭിച്ചു. വിവരത്തിന്റെ അടിസ്ഥാനത്തില്‍ കഴക്കൂട്ടം പോലീസ് ചെന്നൈയിലേക്ക് പുറപ്പെട്ടു.
അതേസമയം, പെണ്‍കുട്ടി ചെന്നൈയില്‍ നിന്നും ഗുഹാവത്തിയിലേക്ക് പോകാന്‍ സാധ്യതയുണ്ടെന്നാണ് കണക്കുകൂട്ടുന്നത്. ഗുഹാവത്തി എക്സ് പ്രസ് ഇന്ന് രാവിലെ 10.45 ന് ചെന്നൈയില്‍ നിന്നു പുറപ്പട്ടിട്ടുണ്ട്. കുട്ടി ഈ ട്രെയിനില്‍ കയറിയോ എന്നാണ് പൊലീസ് സംശയിക്കുന്നത്.
ചെന്നൈ – എഗ്മൂര്‍ എക്സ്പ്രസില്‍ കുട്ടി കയറിയെന്ന് പൊലീസ് നേരത്തെ സ്ഥിരീകരിച്ചിരുന്നു. വിവരത്തിന്റെ അടിസ്ഥാനത്തില്‍ വിവിധ സ്റ്റേഷനുകളിലേക്ക് പൊലീസ് പുറപ്പെട്ടിരുന്നു. കുട്ടി മൂന്നു പ്രാവശ്യം ട്രെയിന്‍ കയറി ഇറങ്ങിയെന്നും ട്രെയിന്‍ പുറപ്പെടുന്നതിന്ന് അല്‍പ്പം മുമ്പ് കുട്ടി ചെന്നൈ-എഗ്മൂര്‍ എക്സ്പ്രസില്‍ കയറിയെന്നും പൊലീസ് വ്യക്തമാക്കി. വിവരത്തെ തുടര്‍ന്ന് കമ്മീഷണറുടെ നിര്‍ദ്ദേശ പ്രകാരം ഒരു സംഘം അസമിലേക്കും പോകാന്‍ തീരുമാനിച്ചിരുന്നു.
Discussion about this post