തൊടുപുഴ: വീടിനുസമീപത്തായി രണ്ടുമാസം പ്രായമുള്ള ആണ്‍കുഞ്ഞിനെ മരിച്ചനിലയില്‍ കണ്ടെത്തി. ഇടുക്കി ഉടുമ്പന്‍ചോലയിലാണ് സംഭവം. കുഞ്ഞിന്റെ അരികിലായി അവശനിലയില്‍ കണ്ടെത്തിയ കുട്ടിയുടെ അമ്മൂമ്മയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസം രാത്രി മുതലാണ് കുഞ്ഞിനെയും അമ്മൂമ്മ ജാന്‍സിയെയും കാണാതായത്. ഉടന്‍ തന്നെ പൊലീസിനെ വിവരം അറിയിച്ചു. പൊലീസും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് വീടിനോട് ചേര്‍ന്നുള്ള പുഴയോരത്ത് കുഞ്ഞിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്.
കുഞ്ഞിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. പിന്നാലെയാണ് അമ്മൂമ്മയെ അവശനിലയില്‍ കണ്ടെത്തിയത്. ഇവര്‍ മാനസിക പ്രശ്നങ്ങള്‍ ഉള്ളതുപോലെയാണ് പ്രകടിപ്പിച്ചതെന്നും മൊഴി എടുത്തപ്പോള്‍ പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് പറഞ്ഞതെന്ന് ഉടുമ്പന്‍ചോല പൊലീസ് പറയുന്നു.
Discussion about this post