ആലപ്പുഴ: ആലപ്പുഴയില്‍ യുവാവ് ഷോക്കേറ്റ് മരിച്ചു. ചെങ്ങന്നൂര്‍ സ്വദേശി വിപിന്‍ ആണ് മരിച്ചത്. ഇരുപത്തിയൊമ്പത് വയസ്സായിരുന്നു. കൗതുക വസ്തുക്കള്‍ നിര്‍മ്മിക്കുന്നതിനിടെയായിരുന്നു സംഭവം.
വീട്ടില്‍ വച്ച് ചുണ്ടന് വള്ളത്തിന്റെ മാതൃക നിര്‍മ്മിക്കുകയായിരുന്നു വിപിന്‍. ഇതിനിടെയാണ് ഷോക്കേറ്റത്. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ചെറുപ്പം മുതല്‍ കൗതുക വസ്തുക്കളും ചെറുശില്പങ്ങളും നിര്‍മ്മിക്കുന്നതില്‍ വിദഗ്ധനായിരുന്നു വിപിന്‍. ഇതിനോടകം നിരവധി വസ്തുക്കള്‍ പ്രദര്‍ശിപ്പിക്കുകയും വില്പന നടത്തുകയും ചെയ്തിട്ടുണ്ട്
Discussion about this post