വയനാട്: ദുരന്ത ബാധിതര്‍ക്കായി വേണ്ടതെല്ലാം ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉറപ്പ് നല്‍കിയെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. ഹൃദയം വിങ്ങിയാണ് പ്രധാനമന്ത്രി വയനാട്ടില്‍ നിന്നും മടങ്ങിയതെന്നും സുരേഷ് ഗോപി പ്രതികരിച്ചു. ജീവിതം എങ്ങനെയാണ് ഹനിക്കപ്പെടുന്നു എന്നതാണ് മോഡി കണ്ടത്.
നേരത്തെ, തീരുമാനിച്ചതില്‍ നിന്നും വ്യത്യസ്ഥമായി സെന്റ് ജോസഫ് സ്‌കൂളിലാണ് സന്ദര്‍ശനം നടത്തിയത്. അവിടെ ദുരന്തബാധിതരെ കണ്ടു. ഡോക്ടര്‍മാരും നേഴ്‌സും ഉള്‍പ്പെടെയുള്ള എല്ലാവരുമായും മോദി സംസാരിച്ചതായും സുരേഷ് ഗോപി പറഞ്ഞു. കൂടുതല്‍ സമയവും ദുരന്തമേഖലയില്‍ മോഡി ചിലവഴിച്ചെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.
Discussion about this post