ന്യൂഡല്‍ഹി: ബംഗ്ലാദേശിലെ കലാപത്തെ തുടര്‍ന്ന് രാജ്യം വിട്ട മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനക്ക് അഭയം നല്‍കാനാവില്ലെന്ന് അറിയിച്ച് യു കെ. നിലവില്‍ ഡല്‍ഹിയില്‍ തുടരുകയാണ് ഷെയ്ഖ് ഹസീന.
നിലവിലെ നിയമം ഷെയ്ഖ് ഹസീനയെ അഭയാര്‍ത്ഥിയായി പരിഗണിക്കാന്‍ അനുദവിക്കുന്നില്ലെന്ന് യു കെ വ്യക്തമാക്കി. ഇന്ത്യയില്‍ നിന്ന് ഷെയ്ഖ് ഹസീന ലണ്ടനിലേക്ക് പോകുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് യുകെ ആഭ്യന്തര വകുപ്പ് നിലപാട് വ്യക്തമാക്കുന്നത്.
അതേസമയം, ഹസീന ഇന്ത്യയിലേക്ക് വരുന്ന കാര്യം പെട്ടെന്ന് അറിയിക്കുകയായിരുന്നുവെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ അറിയിച്ചു.
ബംഗ്ലാദേശിലെ സ്ഥിതിഗതികളില്‍ ആശങ്കയുണ്ടെന്നും പാര്‍ലമെന്റിലെ പ്രസ്താവനയില്‍ മന്ത്രി അറിയിച്ചു.
Discussion about this post