കോഴിക്കോട്: കോഴിക്കോട് എടച്ചേരിയില്‍ സ്വകാര്യ ബസ് സ്കൂള്‍ വാഹനത്തിലിടിച്ച് അപകടം. സംഭവത്തില്‍ 6 വിദ്യാര്‍ത്ഥികള്‍ക്കും ഡ്രൈവര്‍ക്കും പരിക്കേറ്റു. പരിക്കേറ്റവരെ ജില്ലയിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഡ്രൈവറുടെ നില ഗുരുതരമാണ്.
കാര്‍ത്തികപ്പള്ളി എം.എം ഓര്‍ഫനേജ് ഇംഗ്ലീഷ് മീഡിയം സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്. വടകര നിന്ന് നാദാപുരം ഭാഗത്തേക്ക് പോയ സ്വകാര്യ ബസാണ് ഇടിച്ചത്.
സ്കൂള്‍ വാഹനത്തില്‍ കുടുങ്ങിയ ഡ്രൈവറെയും വിദ്യാര്‍ത്ഥികളെയും നാട്ടുകാരും ഫയര്‍ഫോഴ്സും ചേര്‍ന്ന് ഏറെ പണിപ്പെട്ടാണ് രക്ഷപ്പെടുത്തിയത്.
Discussion about this post