തിരുവനന്തപുരം: രമേശ് ചെന്നിത്തലയ്ക്കെതിരെ വിമര്‍ശനവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്. വയനാട് ദുരന്തത്തിനിരയായവര്‍ക്ക് സഹായമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാനുള്ള തീരുമാനത്തിലാണ് വിമര്‍ശനം.
സര്‍ക്കാരിന് സംഭാവന കൊടുക്കണമെന്ന് ആരും പറഞ്ഞിട്ടില്ലെന്നും കോണ്‍ഗ്രസ് പാര്‍ട്ടിക്ക് പണം സ്വരൂപിക്കാന്‍ അതിന്റേതായ ഫോറം ഉണ്ടെന്നും പാര്‍ട്ടിയുടെ എല്ലാ ഘടകങ്ങളും ദുരിതാശ്വാസ നിധി തുടങ്ങിയിട്ടുണ്ടെന്നും കെ സുധാകരന് പറഞ്ഞു.
രമേശ് ചെന്നിത്തലയും അതുവഴിയാണ് പണം നല്‍കേണ്ടത്. അദ്ദേഹം ചെയ്യുന്നത് ശരിയല്ലെന്നും കെ സുധാകരന് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എംഎല്‍എ എന്ന നിലയിലുള്ള ഒരു മാസത്തെ ശമ്പളം നല്‍കുമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല അറിയിച്ചത്.
Discussion about this post