തിരുവനന്തപുരം: കേരളത്തില്‍ ദിവസങ്ങളായി തുടര്‍ന്നുകൊണ്ടിരിക്കുന്ന മഴയ്ക്ക് നേരിയ ശമനം. നാലു ജില്ലകളില്‍ മാത്രമാണ് യെല്ലോ അലര്‍ട്ട് ഉള്ളത്. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
ഈ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു. ശനിയും ഞായറും ഈ ജില്ലകളില്‍ ശക്തമായ മഴ തുടരുമെന്നാണ് കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ എല്ലാ ജില്ലകളിലും നേരിയ മഴയ്ക്ക് മാത്രമാണ് സാധ്യത. അതേസമയം, തൃശൂര്‍ ജില്ലയിലെ കരുവന്നൂര്‍,ഗായത്രി എന്നീ നദികളില്‍ കേന്ദ്ര ജല കമ്മീഷന് പ്രഖ്യാപിച്ച ഓറഞ്ച് അലര്‍ട്ട് പിന്‍വലിച്ചു.
ജലനിരപ്പ് അപകടരമായി തുടരുന്ന സാഹചര്യത്തില്‍ കരുവന്നൂര്‍, ഗായത്രി, കീച്ചേരി നദികളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആയതിനാല്‍ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം.
Discussion about this post