തൃശൂര്‍: അതിശക്തമായ മഴയില്‍ കരകവിഞ്ഞൊഴുകുന്ന ഭാരതപ്പുഴയിലേക്കു പാലത്തില്‍ നിന്നും എടുത്തുചാടിയ 46കാരന് അറസ്റ്റില്‍. ചുനങ്ങാട് നമ്പ്രത്തുതൊടി രവിയെയാണ് പോലീസ് അറസ്റ്റുചെയ്തത്.
മായന്നൂര്‍ പാലത്തിനു മുകളില്‍ നിന്നാണ് രവി ഭാരതപ്പുഴയിലേക്ക് എടുത്തുചാടിയത്. മുന്നറിയിപ്പുകള്‍ അവഗണിച്ച് പുഴയില്‍ ചാടിയതിനാണ് ഇയാള്‍ക്കെതിരെ പൊലീസ് കേസ് എടുത്തത്.
പുഴ നിറഞ്ഞുകണ്ടതിന്റെ ആവേശത്തില്‍ നീന്താന്‍ ചാടിയെതെന്നാണു രവി പൊലീസിന് നല്കിയ മൊഴി. രവി പുഴയിലേക്ക് ചാടുന്നത് കണ്ട് കൂടെയുണ്ടായിരുന്നവര്‍ പോലും പകച്ചു.
രവി കുത്തൊഴുക്കുള്ള പുഴയില്‍ മായന്നൂര്‍ കടവുവരെ നീന്തി തീരമണഞ്ഞു. വിവരമറിഞ്ഞു സ്ഥലത്തെത്തിയ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. നീന്തലില്‍ വൈദഗ്ധ്യമുള്ള രവി ജലാശയങ്ങളില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി പൊലീസിനും അഗ്നിരക്ഷാസേനയ്ക്കുമൊപ്പം പോകാറുണ്ട്.
Discussion about this post