ന്യൂഡല്‍ഹി: വയനാട് ഉരുള്‍പൊട്ടലിനെ രൂക്ഷമായ പ്രകൃതി ദുരന്തങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് എംപി ശശി തരൂര്‍. അടിയന്തര സഹായങ്ങള്‍ സുഗമമാക്കുന്നതിനുവേണ്ടിയാണ് നിര്‍ദേശം.
ഇക്കാര്യം ചൂണ്ടിക്കാട്ടി തരൂര്‍, ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു. ഈ പട്ടികയില്‍ ഉള്‍പ്പെടുത്തിയാല്‍ പ്രാദേശിക വികസനഫണ്ടില്‍ നിന്ന് പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് ഒരുകോടി വരെയുള്ള പ്രവര്‍ത്തികള്‍ക്ക് ശുപാര്‍ശനല്‍കാനാകും.
ദുരന്തഭൂമിയായി മാറിയ വയനാടിന് ഇത് ഏറെ ആശ്വാസകരമാകുമെന്നും അമിത് ഷായ്ക്ക് അയച്ച കത്തില്‍ തരൂര്‍ പറയുന്നു. വയനാടുണ്ടായ ഉരുള്‍പൊട്ടലില്‍ ഇതിനോടകം 287 പേര്‍ക്കാണ് ജീവന് നഷ്ടമായത്.
Discussion about this post