ആലപ്പുഴ: ആലപ്പുഴ ദേശീയപാതയില്‍ രോഗിയുമായി പോയ ആംബുലന്‍സ് അപകടത്തില്‍പ്പെട്ടു. ആലപ്പുഴ എസ്എന്‍ കോളേജിന് സമീപമായിരുന്നു അപകടം നടന്നത്.
അപകടത്തില്‍ ആംബുലന്‍സില്‍ ഉണ്ടായിരുന്ന രോഗി മരിച്ചു. കണിച്ചുകുളങ്ങര സ്വദേശി ഉദയന്‍ (63) ആണ് മരിച്ചത്.
എതിര്‍ദിശയില്‍ വന്ന കാറുമായി ആംബുലന്‍സ് കൂട്ടിയിടിച്ചതിനെ തുടര്‍ന്നാണ് അപകടമുണ്ടായത്. ശ്വാസം മുട്ടലിനെ തുടര്‍ന്ന് രോഗിയുമായി വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് പോകുകയായിരുന്നു ആംബുലന്‍സ്.
Discussion about this post