ബെംഗളൂരു: നടൻ ദർശൻ ജയിലിൽ തനിക്ക് വീട്ടിൽ നിന്നുള്ള ഭക്ഷണം വേണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി തള്ളി ബംഗളുരു കോടതി. രേണുകാസ്വാമി കൊലക്കേസ് പ്രതിയായ ദര്‍ശന്‍ തൂഗ്ഗുദീപയ്ക്ക് പ്രതീകമായ പരിഗണന നൽകാനാകില്ലെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്. കൊലപാതകക്കേസില്‍ അറസ്റ്റിലാകുന്ന ഒരാള്‍ക്ക് ഇളവ് നല്‍കാന്‍ കഴിയില്ലെന്നും അങ്ങനെ ചെയ്യുന്നത് കര്‍ണാടക പ്രിസണ്‍സ് ആന്‍ഡ് കറക്ഷണല്‍ സര്‍വീസസ് മാനുവല്‍ 2021ലെ റൂള്‍ 728ന് എതിരാണെന്നും കോടതി ചൂണ്ടിക്കാണിക്കുക ആയിരുന്നു.
ചിത്രദുര്‍ഗ സ്വദേശിയായ രേണുകാ സ്വാമിയെ (33) കൊലപ്പെടുത്തിയ കേസിലാണ് കന്നഡ സൂപ്പര്‍താരം ദര്‍ശന്‍, സുഹൃത്ത് പവിത്ര ഗൗഡ ഇവരുമായി ബന്ധമുള്ള 15 പേരുമാണ് അറസ്റ്റിലായത്.
രേണുകാസ്വാമി പവിത്ര ഗൗഡയ്ക്ക് അപകീര്‍ത്തികരമായ രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ സന്ദേശങ്ങള്‍ അയച്ചിരുന്നു. ഇതിന്റെ പേരില്‍ രേണുകാ സ്വാമിയെ ദർശന്റെ നിർദേശ പ്രകാരം തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്.
ALSO READ- ആലപ്പുഴയിൽ ആംബുലൻസും കാറും കൂട്ടിയിടിച്ച് അപകടം ; ആശുപത്രിയിലേക്ക് കൊണ്ടുപോയ രോഗി മരിച്ചു
അതേസമയം, പവിത്ര ഗൗഡയുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് ദര്‍ശന്‍ കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് പവിത്രയെ ഒന്നാം പ്രതിയാക്കിയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.
Discussion about this post