ബംഗളൂരു: കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനെ കണ്ടെത്താനുള്ള തിരച്ചിലില്‍ പത്താം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്.
അര്‍ജുനെ ഇന്ന് കണ്ടെത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ഉറ്റവരും രക്ഷാപ്രവര്‍ത്തകരും.
കഴിഞ്ഞ ദിവസം അര്‍ജുന്റെ ലോറി പുഴയ്ക്കടിയില്‍ കണ്ടെത്തിയിരുന്നു. അതിനാല്‍ ഇന്ന് നിര്‍ണായക ദിവസമാണ്. ഗംഗാവലി പുഴയുടെ അടിത്തട്ടില്‍ കണ്ടെത്തിയ ലോറിയുടെ ഡ്രൈവര്‍ കാബിനില്‍ അര്‍ജുനുണ്ടോ എന്ന് സ്ഥിരീകരിക്കാനുള്ള ശ്രമങ്ങള്‍ക്കാകും പ്രഥമ പരിഗണന.
അതിനായി മുങ്ങല്‍ വിദഗ്ധര്‍ പരിശോധന നടത്തും. തിനുശേഷമായിരിക്കും ട്രക്ക് പുറത്തെടുക്കുക. പുഴയില്‍ ലോറി ഉറപ്പിച്ചുനിര്‍ത്തുകയും ലോറി ലോക്ക് ചെയ്ത ശേഷം ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്തുകയും ചെയ്യും. ഇതിനായി സൈന്യം വിവിധ ഉപകരണങ്ങള്‍ രാത്രിയോടെ സ്ഥലത്തെത്തിച്ചു.
Discussion about this post