കോഴിക്കോട്: കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന് വേണ്ടി ഇപ്പോള്‍ നല്ല രീതിയില്‍ തെരച്ചില്‍ നടക്കുന്നുവെന്ന് അര്‍ജുന്റെ സഹോദരി അഞ്ജു. ഇപ്പോഴുള്ള തെരച്ചിലില്‍ തൃപ്തരാണെന്നും സഹോദരി പറഞ്ഞു.
ഷിരൂരിലേക്ക് ഇവിടുന്നു പോയ സന്നദ്ധ പ്രവര്‍ത്തകരോട് നന്ദിയുണ്ട്. അര്‍ജുനെ കിട്ടുന്ന വരെ തെരയണമെന്നും ഇപ്പോളത്തെ രീതിയില്‍ തന്നെ തെരച്ചില്‍ തുടരണമെന്നും അര്‍ജുന്റെ സഹോദരി പറഞ്ഞു.
തെരെച്ചിലിനായി സാധ്യമായ എല്ലാ യന്ത്രങ്ങളും ഉപയോഗിക്കണം. അര്‍ജുന് വേണ്ടിയുള്ള രക്ഷാപ്രവര്‍ത്തനം ഇതുപോലെ തന്നെ മുന്നോട്ട് പോകണമെന്നും കുടുംബം ആവശ്യപ്പെട്ടു.
Discussion about this post