ന്യൂഡല്‍ഹി: രാജ്യത്ത് കാന്‍സര്‍ മരുന്നിന് വില കുറയും. കാന്‍സര്‍ ചികിത്സയ്ക്കുള്ള മൂന്ന് മരുന്നുകളെ കസ്റ്റംസ് തീരുവയില്‍ നിന്നും ഒഴിവാക്കിയതായി ധനമന്ത്രി നിര്‍മ്മലാ സീതാരാമന് അവതരിപ്പിച്ച കേന്ദ്ര ബജറ്റില്‍ പറഞ്ഞു. രോഗത്തോട് പൊരുതുന്നവരുടെ സാമ്പത്തിക ഭാരം കുറയ്ക്കാനാണ് നടപടി.
അതേസമയം, മൊബെല്‍ ഫോണിന്റെയും ചാര്‍ജറിന്റെയും കസ്റ്റംസ് ഡ്യൂട്ടി കുറക്കും. ഇതോടെ മൊബൈല്‍ ഫോണിനും ചാര്‍ജറിനും വില കുറയും. ലതറിനും, തുണിത്തരങ്ങള്‍ക്കും വില കുറയും. സ്വര്‍ണ്ണം വെള്ളി പ്ലാറ്റിനം വില കുറയും.
Discussion about this post