ബംഗളൂരു: കര്‍ണ്ണാടകയിലെ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്റെ ലോറി കരയിലെ മണ്ണിനടിയില്‍ തന്നെയുണ്ടാവാനാണ് 90 ശതമാനവും സാധ്യതയെന്ന് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്ന രഞ്ജിത്ത് ഇസ്രായേല്‍.
നിലവില്‍ കരയില്‍ നിന്ന് 80 ശതമാനം മണ്ണ് മാത്രമാണ് നീക്കിയിട്ടുള്ളത്. ഇനി വേണ്ടത് ബോര്‍വെല്ലിന്റെ ഡ്രില്ലിങ് ഉപകരണമാണ്. അത് ഉപയോഗിച്ചാല്‍ മെറ്റല്‍ സാന്നിധ്യമുണ്ടെങ്കില്‍ അതില്‍ തട്ടുമെന്നും രഞ്ജിത്ത് പറയുന്നു.
അത് ഇന്ന് തന്നെ കിട്ടുകയാണെങ്കില്‍ പ്രതീക്ഷയുണ്ട്. എന്നാല്‍ അതിനുള്ള ഒരു സഹായവും ഇവിടെ ലഭിക്കുന്നില്ലെന്നും ഇത്രയും ഭാരമുള്ള ലോറി വെള്ളത്തില്‍ പോയിട്ടുണ്ടെങ്കില്‍ റെഡാറില്‍ കിട്ടാവുന്നതേയുള്ളൂവെന്നും രഞ്ജിത്ത് പറയുന്നു.
അര്‍ജുന്റെ ബന്ധുക്കള്‍ വിളിച്ചപ്പോള്‍ മൊബൈല്‍ രണ്ട് തവണ റിങ് ചെയ്തിട്ടുണ്ട്. അതുകൊണ്ട് ലോറി കരയില്‍ തന്നെ ഉണ്ടാവാനാണ് സാധ്യതയെന്നും ഒരു ദിവസം എടുക്കേണ്ട പണി രണ്ട് ദിവസം കൊണ്ടാണ് ചെയ്യുന്നതെന്നു രഞ്ജിത്ത് പറയുന്നു.
Discussion about this post