ന്യൂഡൽഹി: രാജ്യത്തെ സ്വയം തൊഴിൽ ആരംഭിക്കുന്നതിന് നൽകി വരുന്ന മുദ്രാലോണുകളുടെ പരിധി 20 ലക്ഷമായി ഉയർത്തി കേന്ദ്ര ബജറ്റ്. നിലവിലുള്ള പത്തുലക്ഷത്തിൽനിന്നാണ് മുദ്രാവായ്പ പരിധി 20 ലക്ഷമായി ഉയർത്തിയത്.
ഇതോടടൊപ്പം ഗ്രാമീണമേഖലകളിലെ വികസനത്തിന് 2.66 ലക്ഷം കോടി രൂപയും നീക്കി വെയ്ക്കുന്നതായി കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ ബജറ്റിൽ പ്രഖ്യാപിച്ചു. നഗരങ്ങളിലെ പാവങ്ങളുടെ ഭവനപദ്ധതിക്കായി 10 ലക്ഷം കോടിയാണ് നീക്കിവെയ്പ്പ്.
ഗ്രാമീണ, നഗര മേഖലകളിൽ മൂന്ന് കോടി വീടുകൾ നിർമിക്കുമെന്നും വ്യവസായമേഖലയിലെ തൊഴിലാളികൾക്കായി ഡോർമിറ്ററി പോലെ റെന്റൽ ഹൗസിങ് സൗകര്യമൊരുക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചു.
ALSO READ- കേന്ദ്ര ബജറ്റ്; സ്വര്‍ണ്ണം വെള്ളി വില കുറയും, കസ്റ്റംസ് തീരുവ 6 ശതമാനമാക്കി കുറച്ചു
നഗരമേഖലകളിലെ ദരിദ്രവിഭാഗത്തിൽപ്പെട്ടവർക്കും മധ്യവർഗകുടുംബങ്ങൾക്കും ഭവനപദ്ധതിക്കായി പത്ത് ലക്ഷം കോടി രൂപ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്.
Discussion about this post