തിരുവനന്തപുരം: ജോലിക്കിടെ വെല്‍ഡിങ് തൊഴിലാളി ഷോക്കേറ്റ് മരിച്ചു. തിരുവനന്തപുരത്താണ് സംഭവം. ആര്യനാട് അയ്യപ്പന് കുഴി ആശാരി വിളാകം കൃഷ്ണ ഭവനില്‍ ആര്‍എല്‍ ലാല്‍ കൃഷ്ണ ആണ് മരിച്ചത്. ഇരുപത്തിയെട്ട് വയസ്സായിരുന്നു.
കഴിഞ്ഞ ദിവസം വൈകീട്ട് നാലരയോടെയാണ് അപകടമുണ്ടായത്. കഴക്കൂട്ടത്ത് ഷി ലോഡ്ജിന്റെ ഫാബ്രിക്കേഷന്‍ ജോലിക്കിടെയായിരുന്നു ഷോക്കേറ്റത്.
ഷി ലോഡ്ജിന്റെ മൂന്നാം നിലയില്‍ ഡ്രില്ലിങ് ജോലി ചെയ്യുമ്പോള്‍ ഡ്രില്ലിങ് മെഷീനില്‍ നിന്നാണ് ഷോക്കേറ്റതെന്നു കൂടെയുണ്ടായിരുന്ന തൊഴിലാളികള്‍ പറയുന്നു. ഉടന്‍ തന്നെ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ സാധിച്ചില്ല.
മാതാപിതാക്കള്‍: രഘുനാഥന് നായര്‍, ലേഖ. സഹോദരന്: ഹരികൃഷ്ണ.
Discussion about this post