നടി ഭാമ സ്ത്രീകളുടെ വിവാഹവുമായി ബന്ധപ്പെട്ട് സോഷ്യൽമീഡിയയിൽ പങ്കുവെച്ച കുറിപ്പിലെ വാക്കുകൾ ചർച്ചയാകുന്നു. സ്ത്രീകൾക്ക് വിവാഹം വേണ്ടെന്നും ധനം നൽകി വിവാഹം ചെയ്യരുതെന്നുമൊക്കെയാണ് നടിയുടെ വാക്കുകൾ. അതേസമയം, താരത്തിന്റെ വാക്കുകൾ സോഷ്യൽമീഡിയയിൽ വലിയ ചർച്ചകൾക്ക് കാരണമായിരിക്കുകയാണ്.
എല്ലാവരുടേയും കാര്യം ഭാമ പറയേണ്ടതില്ലെന്നും താരത്തിനുണ്ടായ മോശം അനുഭവം എല്ലാവർക്കും ഉണ്ടാകണമെന്നില്ലെന്നുമാണ് സോഷ്യൽമീഡിയയിൽ പലരും കുറിക്കുന്നത്. സ്ത്രീകൾക്ക് മാത്രമല്ല വിവാഹത്തിൽ പുരുഷന്മാർക്കും പ്രശ്‌നങ്ങളുണ്ടെന്നും ഒരു കൂട്ടർ ചൂണ്ടിക്കാണിക്കുന്നു. താരത്തിന് നേരെ മോശം വാക്കുകളുപയോഗിച്ചുള്ള അധിക്ഷേപവും ഇതിനിടെ പ്രത്യക്ഷപ്പെടുന്നുണ്ട്. അതേസമയം, നടിക്ക് പിന്തുണ പ്രഖ്യാപിച്ചും നിരവധി പേരെത്തി.
ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.’വേണോ നമ്മൾ സ്ത്രീകൾക്ക് വിവാഹം വേണ്ട. ഒരു സ്ത്രീയും അവരുടെ ധനം ആർക്കും നൽകിയിട്ട് വിവാഹം ചെയ്യരുത്. അവർ നിങ്ങളെ ഉപേക്ഷിച്ചു പോയാൽ ധനം വാങ്ങി അവർ ജീവനെടുപ്പിക്കും, ഒരിക്കലും ഒരു സ്ത്രീ വിവാഹം കഴിക്കരുത്. വരുന്നവർ എങ്ങനെയാണ് ട്രീറ്റ് ചെയ്യുക എന്നുപോലും അറിയാതെ. ജീവനെടുക്കാൻ സാധ്യതയുള്ള സ്ഥലത്തു നിന്നും എത്രയും വേഗം…’, – എന്നാണ് ഭാമ കുറിച്ചിരിക്കുന്നത്.
അതേസമയം, നടി ഭാമ 2020 ജനുവരിയിലാണ് അരുണിനെ വിവാഹം ചെയ്തത്. ഈ ബന്ധത്തിൽ ഒരു മകളുമുണ്ട്. അടുത്തകാലത്തായി ഇരുവരും വേർപിരിഞ്ഞു എന്ന തരത്തിൽ സാമൂഹിക മാധ്യമങ്ങളിലൂടെ വാർത്തകൾ പ്രചരിച്ചിരുന്നു. വിഷയത്തിൽ പരസ്യമായി പ്രതികരിക്കാതിരുന്ന ഭാമ, സോഷ്യൽമീഡിയയിൽ നിന്ന് ഭർത്താവിന്റെ പേരും ചിത്രങ്ങളും നീക്കം ചെയ്തിരുന്നു. കൂടാതെ മകൾക്കൊപ്പമുള്ള ചിത്രം പങ്കിട്ട് ഒരു ‘സിംഗിൾ മദർ’ ആയപ്പോൾ താൻ കൂടുതൽ ശക്തയായി എന്ന് കുറിക്കുകയും ചെയ്തിരുന്നു.
Discussion about this post